ഷിബു മുത്താട്ടിന് സംസ്ഥാന നാടക പുരസ്കാരം

കോഴിക്കോട്‌: പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ നാടകശാല സംഘടിപ്പിച്ച സംസ്ഥാന നാടക രചനാ മത്സരത്തിൽ ഷിബു മുത്താട്ടിന്റെ “ഊർപ്പിള്ള”ക്ക് ഒന്നാം സ്ഥാനം. ക്യാഷ് പ്രൈസും  മൊമന്റോയും  സർട്ടിഫിക്കറ്റും കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ  നടന്ന ചടങ്ങിൽ അക്കാദമി സെക്രട്ടറി  കരിവെള്ളൂർ മുരളി സമ്മാനിച്ചു.

ഇത് രണ്ടാം തവണയാണ് ഊർപ്പിള്ള നാടകത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. 2024ലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാ സാഹിത്യവേദി അവാർഡും ഇതേ നാടകത്തിനായിരുന്നു.   ഷിബു മുത്താട്ട്  മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ  ജില്ലാ സെക്രട്ടറിയും  പയ്യടിമീത്തൽ ജിഎൽപിഎസിൽ പ്രധാനാധ്യാപകനുമാണ്‌.


Leave a Reply

Your email address will not be published. Required fields are marked *