ഭരണഘടനാ ചത്വരം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മിച്ച ഭരണഘടനാ ചത്വരം ഏപ്രില്‍ 22ന് രാവിലെ 9.30ന് റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിഅധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണഘടനാ ചത്വരം നിര്‍മിച്ചത്.
ചടങ്ങില്‍ എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ കെ വി റീന, വി പി ജമീല, പി പി നിഷ, പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *