മനാഫ് താഴത്ത്
കോഴിക്കോട്: വിനോദ സഞ്ചാരം, പെതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ജില്ലയിൽ ആരംഭിക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭം ഫറോക്ക് പുതിയ പാലത്തിന് സമീപം ചാലിയാർ തീരത്ത്
“റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് “
12 ന് നാടിന് സമർപ്പിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയാകും.
ചാലിയാറിനെ ബന്ധപ്പെടുത്തി സാഹസിക ടൂറിസ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിൽ പുഴയ്ക്ക് കുറുകെ ഏറ്റവും ദൈർഘ്യമേറിയ
സിപ്പ് ലൈനും റോപ്പ് കാറും , സ്പീഡ് -ശിക്കാര
ബോട്ട് യാത്രകൾ , കയാക്കിങ് എന്നിവയെല്ലാം ഒത്തുചേരുന്നുണ്ടിവിടെ. കൂടെ തീര ഭംഗി ആസ്വദിച്ചുള്ള മലബാർ വിഭവങ്ങൾ ഉൾപ്പെടെ രുചി വൈവിധ്യങ്ങളുടെ
റെസ്റ്റോ റൻറും കിഡ്സ് പാർക്കും ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് – രാമനാട്ടുകര പാത (ഓൾഡ് എൻഎച്ച്) യിൽ ഫറോക്ക് പുതിയ പാലത്തിന് സമീപം കോർപ്പറേഷൻ പരിധിയിൽ ചെറുവണ്ണൂർ കരയിൽ നേരത്തെ കാടുമൂടി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന പുഴയോരമാണിപ്പോൾ അടിമുടി മാറ്റിയെടുത്ത് സാഹസിക
ടൂറിസത്തിൻ്റെ പ്രധാന വിനോദ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നത്.
പുതുതായി നിർമിച്ച ഫറോക്ക് പിഡബ്ലിയുഡി റെസ്റ്റ് ഹൗസിനോട് ചേർന്നുള്ള വിനോദ കേന്ദ്രം കോഴിക്കോട് എൻഐടി വിദഗ്ധ സംഘം പരിശോധിച്ച് അംഗീകാരപത്രം നൽകിയിട്ടുണ്ട്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സെ
സൈറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച്
എല്ലാ സുരക്ഷ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്.

