കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം), എം എ/എം എസ് സി സൈക്കോളജി (മുഴുവന്‍ സമയം), കൗണ്‍സലിംഗ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക് (മുഴുവന്‍ സമയം) യോഗ്യതയുള്ളര്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ പിജി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ ഫാമിലി കൗണ്‍സലിംഗ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 30-ന് മുകളില്‍. അപേക്ഷിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഏപ്രില്‍ ഏഴിന് ജില്ല കോര്‍ട്ട് കോംപ്ലക്സിലെ സെന്റിനറി ബില്‍ഡിംഗ് കോണ്‍ഫ്രന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365048 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Related Posts
ബിഎംഎസ് ടെക്നീഷ്യന് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് മൂന്ന് വര്‍ഷത്തെ…
ആയുർവേദ ദിനം 10ന്
കോഴിക്കോട്: ‘ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും’ എന്ന പ്രചാരണവുമായി എട്ടാമത് ദേശീയ ആയുർവേദ ദിനം നവംബർ 10 ന് ആചരിക്കും.’ഏക ആരോഗ്യത്തിന് ആയുർവേദം’ എന്ന സന്ദേശത്തിൽ ഊന്നിയാണ്…
സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. സ്ത്രീകള്‍ക്ക് പി.ആര്.ടി.സി ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് (പ്രായപരിധി: 30-50) ഉണ്ടായിരിക്കണം. പുരുഷന്മാര് സൈനിക/അര്‍ധസൈനിക വിഭാഗത്തില്‍നിന്ന്…

