ദേശീയ ശാസ്ത്ര ദിനം ആചരിച്ചു

കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ  ആഭിമുഖ്യത്തില്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ   സഹകരണത്തോടെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ദേശീയ ശാസ്ത്രദിനം ആചരിച്ചു.

ഇതിന്റെ ഭാഗമായി
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ശാസ്ത്ര കിറ്റ്  നിര്‍മ്മാണം, പെയിന്റിംഗ് മത്സരം എന്നിവയും നടന്നു.  ഗാര്‍ഡനിലെ വിവിധ സസ്യശേഖരങ്ങളും ശാസ്ത്ര ഗവേഷണ ലാബുകളും, സസ്യസംരക്ഷണ കേന്ദ്രങ്ങളും വിദ്യാർഥികൾക്ക് സന്ദര്‍ശിക്കാനുള്ള അവസരവും ലഭ്യമാക്കി.

മത്സരങ്ങളിലെ  വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണംചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ജേതാക്കള്‍ക്ക്‌ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *