കോഴിക്കോട്: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ്ബിഎംആര്‍ യൂണിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും ബിരുദത്തോടൊപ്പം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റേഴ്‌സ് (എംസിഎ), അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം. ആരോഗ്യ, ഗവേഷണ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഫെബ്രുവരി 19 ന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഫോണ്‍ – 0483 2764056, 2765056.

