വാര്‍ഡ് അസിസ്റ്റന്റ് ഗ്രേഡ്-1 അഭിമുഖം 14-ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വാര്‍ഡ് അസിസ്റ്റന്റ് ഗ്രേഡ്-1 തസ്തികയിലെ ഒഴിവുകളിലേക്ക് 690 ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വനിതകളെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള എസ്എസ്എല്‍സി, വിഎച്ച്എസ്ഇ  (ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ്/നഴ്സിംഗ്) യോഗ്യതയുള്ള, 20 മുതല്‍ 45 വയസ്സ് വരെ പ്രായ പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14 ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *