കോഴിക്കോട്: ടൗൺഹാൾ എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ കലാ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ കലാ സാംസ്കാരിക സംയുക്ത വേദി ടൗൺഹാളിനു മുമ്പിൽ പാട്ടുപാടി സമരം നടത്തി. പ്രതിഷേധ ധർണ എഴുത്തുകാരി കെ പി സുധീര ഉദ്ഘാടനം ചെയ്തു, വിൽസൺ സാമുവൽ അദ്ധ്യക്ഷത വഹിച്ചു.
കെ ജെ തോമസ്, കെ സുബൈർ,
പി കെ സുനിൽകുമാർ, നയൻ ജെ ഷാ,മോഹൻ മുല്ല മലൈ, പി ടി ആസാദ്, ടി കെ അസീസ്, സുധീഷ്, നൗഷാദ് അരീക്കോട് എന്നിവർ സംസാരിച്ചു. അബ്ദുൽ നാസർ, സി അഷറഫ്, സലിം എന്നിവർ പാട്ടുപാടി. കൺവീനർ കെ സലാം സ്വാഗതവും ആർ ജയന്ത് കുമാർ നന്ദിയും പറഞ്ഞു.
ടൗൺഹാളിനു മുന്നിൽ പാട്ടുപാടി പ്രതിഷേധം

