കോഴിക്കോട്: ജില്ലാ സാക്ഷരത മിഷൻ ലോക മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.
സമ്പൂർണ സാക്ഷരത പ്രഖ്യാപന സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിഷ പുത്തൻപുരയിൽ അധ്യക്ഷയായി. 2024-25 അക്കാദമിക് വർഷം സാക്ഷരത മിഷൻ നടപ്പാക്കുന്ന സാമൂഹ്യ സാക്ഷരത പ്രവർത്തനങ്ങളുടെ രൂപരേഖയുടെ പ്രകാശനവും നിർവഹിച്ചു.
ജില്ലാ സാക്ഷരതാമിഷൻ കോ- ഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ്, ജീവനക്കാരായ പി ഷെമിതകുമാരി , അബിഷ്ണ അനീഷ് എന്നിവർ സംസാരിച്ചു.പരിസ്ഥിതി സാക്ഷരത, സാമ്പത്തിക സാക്ഷരത, ജെൻഡർ സാക്ഷരത, ലീഗൽ സാക്ഷരത തുടങ്ങിയ വിവിധ പദ്ധതികളാണ് സാമൂഹ്യ സാക്ഷരത പദ്ധതി പ്രകാരം നടപ്പാക്കുന്നത്. ജില്ലയിലെ പത്താംതരം, പ്ലസ് വൺ തുല്യത സമ്പർക്ക പഠനകേന്ദ്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ് ലീഡർമാർ പങ്കെടുത്തു.

