കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരായി നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 വയസ്സ് തികഞ്ഞവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. ഇതിന് പുറമെ, ബാങ്കിങ്, വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കലില്‍ പരിജ്ഞാനം തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യമുള്ളവർ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം) സ്വയം തയ്യാറാക്കിയ, ബയോഡാറ്റ സഹിതമുള്ള അപേക്ഷ കോഴിക്കോട് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ diccalicut@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഡിസംബര്‍ 16 നകം ലഭിക്കണം. ഫോണ്‍: 0495-2766563, 2765770, 8157814321.
Related Posts
പ്രയുക്തി ജോബ്ഫെയര്‍ സംഘടിപ്പിച്ചു
കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ പോലെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സംവിധാനം ഇന്ത്യയിലും നിലവില്‍ വരണമെന്ന് എം കെ രാഘവന് എംപി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി…
ആരോഗ്യ കേരളത്തിൽ ഒഴിവുകൾ
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ഫാർമസിസ്റ്റ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഫിസിയോതെറാപിസ്റ്റ്, എ.എച്ച്. കൗൺസിലർ, ഡെവലപ്മെന്റ് തെറാപിസ്റ്റ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എസ് സി-എസ് ടി, കാറ്റഗറി നമ്പർ: 308/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ…

