പിഎംഎഫ്എംഇ പദ്ധതി കണ്‍സള്‍ട്ടന്റ്

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരായി നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 വയസ്സ് തികഞ്ഞവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. ഇതിന് പുറമെ, ബാങ്കിങ്, വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കലില്‍ പരിജ്ഞാനം തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യമുള്ളവർ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം) സ്വയം തയ്യാറാക്കിയ, ബയോഡാറ്റ സഹിതമുള്ള അപേക്ഷ കോഴിക്കോട് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ diccalicut@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഡിസംബര്‍ 16 നകം ലഭിക്കണം. ഫോണ്‍: 0495-2766563, 2765770, 8157814321.

Leave a Reply

Your email address will not be published. Required fields are marked *