കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, കോഴിക്കോട് അസി. കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മാസം ശരാശരി 1000 കി.മീ യാത്ര ചെയ്യുന്നതിനായി മാസവാടക നിരക്കില്‍ വാഹനം ആവശ്യമുണ്ട്. ഡ്രൈവര്‍ സഹിതം കരാര്‍ വ്യവസ്ഥയില്‍ 6 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും, ടാക്സി പെര്‍മിറ്റുള്ളതും, ഡ്രൈവറടക്കം ചുരുങ്ങിയത് 5 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതും, നല്ല റണ്ണിംഗ് കണ്ടീഷനുള്ളതുമായ വാഹനമാണ് ഒരു വര്‍ഷത്തേക്ക് വേണ്ടത്. വാഹന ഉടമകൾ നിരക്ക് ക്വാട്ട് ചെയ്ത, മുദ്രവെച്ച മത്സര അടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ടാക്സ് രശീതി, ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണിക്കകം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ലഭ്യമാക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0495-2374547.
Related Posts
കള്ള് ഷാപ്പുകളുടെ വില്പന 23 ന്
കോഴിക്കോട്: 2023-24 മുതല്‍ 2025-26 വരെ വില്പന നടക്കാത്തതും റദ്ദ് ചെയ്തതുമായ ഉത്തരമേഖലയിലെ കള്ള് ഷാപ്പുകളുടെ വില്പന ആഗസ്റ്റ് 23 ന് രാവിലെ 10 ന് ഓണ്‍ലൈന്‍…
പ്രവാസികൾക്ക് സംരംഭകത്വ പരിശീലനം; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം
കോഴിക്കോട്: പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലേറ്റഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബറിലാണ് പരിശീലന പരിപാടി.…
ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന…

