ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കലോത്സവം: തൃശൂർ ചാമ്പ്യന്മാർ

കോഴിക്കോട്: വെറ്ററിനറി ഡോക്ടർമാർക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംഘടിപ്പിച്ച സംസ്ഥാന കലോത്സവം രാഗമാലിക-2024 ൽ തൃശൂർ ജില്ല ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാസർഗോഡ് ജില്ല മൂന്നാം സ്ഥാനം പങ്കിട്ടു. തൃശൂർ ജില്ലയിലെ ഡോ. എസ് രാമുവാണ്കലാപ്രതിഭ. കോഴിക്കോട് ജില്ലയിലെ ഡോ. ഷെസ്ന മുഹമ്മദാലി കലാതിലകമായും ആലപ്പുഴ ജില്ലയിലെ ഡോ. എസ് ജയശ്രീ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.കലോത്സവത്തിൻ്റെ ഉദ്ഘാടനം മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിച്ചു. സമാപനസമ്മേളനവും സമ്മാനവിതരണവും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ്ഡോ. എൻ ഉഷാറാണി ചടങ്ങിൽഅധ്യക്ഷയായി. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സി കെ ഷാജിബ് ചടങ്ങിൽ മുഖ്യാതിഥിയായി. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.ജയരാജ്, ട്രഷറർ ഡോ. എം. മുഹമ്മദ് ആസിഫ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ,സംഘടനാ ഭാരവാഹികളായ ഡോ. കെ കെ ബേബി, ഡോ. എൻ മോഹനൻ, ഡോ. യു ശ്രീധരൻ, ഡോ. അഖിൽ പ്രേം തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിൽനിന്നായി നൂറോളം ഡോക്ടർമാരാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *