കോഴിക്കോട്: ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്, നായാടി, കള്ളാടി, അരുന്ധതിയാര, ചക്ലിയ) 2024-25 വര്‍ഷം പഠനമുറി, ഭവന പുനരുദ്ധാരണം, ടോയ്ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയ്യതി നവംബര്‍ 30 വൈകീട്ട് അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്പറേഷന് പട്ടികജാതി വികസന ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍: 0495-2370379.
Related Posts
ഹരിത വോട്ട് യാത്രക്ക് തുടക്കം
കോഴിക്കോട്: ‘തെരഞ്ഞെടുപ്പില്‍ ജയിക്കാം പ്രകൃതിയെ തോല്പ്പിക്കാതെ’ എന്ന സന്ദേശത്തില്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹരിത വോട്ട് യാത്ര ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ഫ്ളാഗ്…
യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഗൗരവാവഹം
കോഴിക്കോട്: മലപ്പുറം കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അവഹേളനവും മാനസിക പീഡനവും കാരണം 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന് കാണുന്നതെന്ന്…
ഇ-ഹെല്‍ത്ത് പദ്ധതി ട്രെയിനി നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ട്രെയിനികളെ നിയമിക്കും. യോഗ്യത: മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ് വെയര്‍…

