കോഴിക്കോട്:റിസർവേഷൻ, ഇൻഫർമേഷൻ സെന്ററുകള്‍ നാലാം പ്ലാറ്റ് ഫോമിലേക്ക് മാറ്റികോഴിക്കോടിന്റെ മുഖം മിനുക്കി രാജ്യാന്തര നിലവാരത്തിലേക്കുയരാൻ കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ. നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്നനിലയില്‍ ഒന്നാം നമ്പർ പ്ലാറ്റ് ഫോം പൂർണമായും പൊളിച്ചുപണിയും. പ്ലാറ്റ്ഫോമിലെ സിഗ്നലുകളും പൈപ്പ്ലൈനുകളും മാറ്റി സ്ഥാപിക്കല്‍ തുടങ്ങി. ഇത് പൂർത്തിയായാലുടൻ പ്ലാറ്റ്ഫോം പൊളിച്ചുനീക്കും.ഒന്നാം പ്ലാറ്റ്ഫോം പൊളിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് റിസർവേഷൻ സെന്റർ നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റി. നാലാം പ്ലാറ്റ്ഫോമിലെ പാർസല്‍ സർവീസ് ഓഫീസിലാണ് താൽക്കാലിക റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കുക. ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനവും നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റി. ഒന്നും നാലും പ്ലാറ്റ്ഫോമുകളുടെ സമീപത്തായി മള്‍ട്ടിലെവല്‍ കാർപാർക്കിംഗ്, ഹെല്‍ത്ത് സർവീസ് യൂണിറ്റ്, പുതിയ ക്വാർട്ടേഴ്സ് കെട്ടിടം എന്നിവയുടെ പണിയാണ് നടക്കുന്നത്. നാലാം പ്ലാറ്റ്ഫോമിന് സമീപത്തെ ജീവനക്കാരുടെ പഴയ ക്വാർട്ടേഴ്സ് പൂർണമായും പൊളിച്ചുമാറ്റി.അഞ്ച് നില കെട്ടിടം, വിശാലമായ പാർക്കിംഗ് സൗകര്യം.46 ഏക്കർ സ്ഥലത്ത് 445.92 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് സ്റ്റേഷനില്‍ നടക്കുന്നത്. ഒന്നും നാലും പ്ലാറ്റ്ഫോമുകളില്‍ അഞ്ചുനില കെട്ടിടം ഉയരും. ഇതില്‍ രണ്ട് നില യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും ബാക്കി വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കും. ഒന്നിലും നാലിലും നിലവിലെ പ്ലാറ്റ്ഫോമുകള്‍ക്ക് പകരം രണ്ടിരട്ടി വലിപ്പമുള്ള പ്ലാറ്റ്ഫോമുകള് വരും. ഒന്നാം പ്ലാറ്റ്ഫോമില്‍ അഞ്ചുനിലകളിലും നാലില്‍ ഏഴുനിലകളിലുമായാണ് പാർക്കിംഗ് സൗകര്യം ഒരുക്കുക. 1100 കാറുകള്‍, 2500 ഇരുചക്രവാഹനങ്ങള്‍, 100 ബസുകള്‍ എന്നിങ്ങനെ പാർക്കിങ് സൗകര്യമുണ്ടാവും. പാർക്കിങ് പ്ലാസയില്‍ നിന്നും ആകാശപാതയിലൂടെ നേരിട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് എത്താൻ സാധിക്കും. 144 ക്വാർട്ടേഴ്സുകളാണ് ജീവനക്കാർക്കായി തയ്യാറാക്കുന്നത്. 1.5 എം.എല്‍.ഡി യുടെ സീവേജ് പ്ലാന്റും സ്റ്റേഷനില്‍ ഒരുക്കുന്നുണ്ട്. റെയില്‍വേ ഇൻസ്റ്റിറ്റ്യൂട്ട്, ഗസ്റ്റ് ഹൗസ്, റെയില്‍വേ പൊലീസ് സ്റ്റേഷൻ, ആർ.ആർ.ഐ കാബിൻ എന്നീ കെട്ടിടങ്ങള്‍ പൊളിക്കാതെ നിലനിർത്തും. കഴിഞ്ഞ വർഷം നവംബറിലാണ് റെയില്‍വേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. 2026 ഡിസംബറില്‍ പദ്ധതി പൂർത്തിയാക്കും. മുംബൈ അന്ധേരിയിലെ ഗൊരേഗാവ് നിന്നുള്ള വൈ.എഫ്.സി കണ്‍സോർഷ്യത്തിനാണ് നിർമ്മാണ കരാർ.
Related Posts
മുഖം മിനുക്കി പേരാമ്പ്ര ബസ് സ്റ്റാൻ്റ്
കോഴിക്കോട്: നവീകരിച്ച പേരാമ്പ്ര ബസ് സ്റ്റാന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി…
ക്രിസ്മസിന് ചെന്നൈ – കോഴിക്കോട് വന്ദേ ഭാരത്
ക്രിസ്മസ് പ്രമാണിച്ച് സ്പെഷ്യൽ വന്ദേഭാരത്. ഡിസംബർ 25ന് ചെന്നൈയിൽ നിന്ന് കോഴിക്കോട് വരെയാണ് സ്പെഷ്യൽ വന്ദേഭാരതിന്റെ സർവീസ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. പുലർച്ചെ 4.30ന്…
ഓരോ ഭിന്നശേഷി വ്യക്തിയ്ക്കും ഇണങ്ങുന്ന രീതിയില്‍ പിന്തുണ സംവിധാനം ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ആര് ബിന്ദു
ഭിന്നശേഷിക്കാര്‍ക്കായി നല്കുന്ന സഹായ ഉപകരണങ്ങള്‍ മന്ത്രി വിതരണം ചെയ്തു കോഴിക്കോട്: സംസ്ഥാനത്തെ ഓരോ ഭിന്നശേഷി വ്യക്തിക്കും ഇണങ്ങുന്ന പിന്തുണ സംവിധാനം ഉറപ്പാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് …

