കോഴിക്കോട്:: സംസ്ഥാനാടിസ്ഥാനത്തിൽ നടക്കുന്ന പാരിസൻസ് ഫറോ റൺ മാരത്തോൺ മത്സരം നവംബർ 17-നു രാവിലെ 6.15 നു ഫാറൂഖ് കോളേജ് പരിസരത്തു നിന്നും ആരംഭിക്കും. മുൻ സന്തോഷ് ട്രോഫി താരം അഷ്റഫ് കെ ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. ഫാറൂഖ് കോളേജിന്റെ ഗ്രൗണ്ടും പരിസരങ്ങളും വ്യാമത്തിനായി ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയായ എഫ് സി റണ്ണേഴ്സ് ആണ് മാരത്തോണിന് നേതൃത്വം നല്കുന്നത്. ഫാറൂഖ് കോളേജ് രാജാ ഗേറ്റിൽ നിന്നും ആരംഭിക്കുന്ന മത്സരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. എട്ടു കിലോമീറ്റർ ആണ് ദൂരപരിധി. കൂടാതെ ഫൺ റണ്ണെന്ന പേരിൽ മൂന്ന് കിലോമീറ്ററിലുള്ള സൗഹൃദ ഓട്ടവും ഉണ്ട്. ഇരുപതിനായിരം രൂപ ക്യാഷ് പ്രൈസ്,രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും T-shirts, മെഡലും സർട്ടിഫിക്കറ്റും തുടങ്ങിയവയുമുണ്ടായിരിക്കും.
Related Posts
ഭിന്നശേഷി കായികോത്സവം: സംഘാടക സമിതിയായി
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ തല കായികോത്സവം ഫെബ്രുവരി…
സ്പെഷ്യൽ ഒളിമ്പിക്സിന് ഇന്നു സമാപനം
സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കോഴിക്കോട്: ഇന്നു വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനത്തോടെ മൂന്നുദിവസത്തെ സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിനു തിരശീല വീഴും.…
ടൂറിസം ക്ലബിന്റെ ഡെസ്റ്റിനേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പുതുതലമുറയെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി മാറ്റും -മന്ത്രി കോഴിക്കോട്: പുതിയ തലമുറയിലെ കുട്ടികളെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ…

