കോഴിക്കോട്:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ജില്ലാതല ക്വാളിറ്റി മോണിറ്റര്‍മാരുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയിറിംഗ് വിഭാഗത്തില്‍ അസി. എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച, 65 വയസ്സില്‍ താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ സെല്‍, സി. ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ, നേരിട്ടോ സ്വന്തം തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം നവംബര്‍ 25 നകം ലഭ്യമാക്കണം. അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാസത്തില്‍ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ / ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല പരിശോധന നടത്തി റിപ്പോര്‍ട്ട് ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ദിവസത്തെ സൈറ്റ് വിസിറ്റിംഗ്, യാത്ര ചെലവ് ഉള്‍ക്കട 1455 പ്രതിദിന വേതന നിരക്കില്‍ ഒരു മാസം പരമാവധി 21325 രൂപ വേതനം ലഭിക്കും. ഫോണ്‍: 0495-2377188.
Related Posts
കല അനുശോചിച്ചു
കോഴിക്കോട്: കാനത്തിൽ ജമീല, ‘ എം.എൽ.എ.യുടെ നിര്യാണത്തിൽ, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ ക്രല) അനുശോചിച്ചു.പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സുബൈർ…
കിഫ്ബി മുഖേന നടപ്പാക്കിയത് 90,000 കോടി രൂപയുടെ വികസനം -മുഖ്യമന്ത്രി
രാമനാട്ടുകര നഗരസഭ ഓഫിസ് കെട്ടിട സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കിഫ്ബി മുഖേന 90,000 കോടി രൂപയുടെ വികസനം സംസ്ഥാനത്ത് നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്.…
നവകേരള സദസ്സ്: അവലോകന യോഗം
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ അവലോകന യോഗം ചേർന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.…

