നവകേരള സദസ്സ്: അവലോകന യോഗം

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട്  കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ അവലോകന യോഗം ചേർന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാർ പ്രവർത്തന പുരോഗതി അറിയിച്ചു. നവംബര്‍ 25ന് വൈകീട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറിലാണ് നവകേരള സദസ്സ്.

വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ സംഘാടക സമിതി ഓഫീസിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഡെപ്യൂട്ടി കലക്ടർമാരായ ഇ അനിതകുമാരി, ഷാമിൻ സെബാസ്റ്റ്യൻ, വിവിധ കമ്മിറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *