കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽനിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയിട്ടുള്ള, വില്ലേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ/ ബാങ്ക് മാനേജർ/ ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 20ന് മുമ്പ് സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം (പോസ്റ്റ്), കോഴിക്കോട്-6 എന്ന വിലാസത്തിൽ അയച്ചു തരണം. നിശ്ചിത തീയതിക്കകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബപെൻഷൻകാർ, പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും ലഭ്യമാക്കണം. ഫോൺ: 0495-2360720.
Related Posts
പാലങ്ങളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ സാധിച്ചു: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് പാലങ്ങളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.കുന്നമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു ചെറുപുഴക്ക് കുറുകെ നിർമ്മിച്ച…
കുന്നമംഗലത്ത് മൂന്നുപേർ മുങ്ങിമരിച്ചു
കോഴിക്കോട്: കുന്നമംഗലം പൊയ്യയിൽ കുഴിമണ്ണക്കടവിൽ ഒഴുക്കിൽപെട്ട് മൂന്നു പേർ മരിച്ചു. കുളിക്കാനിറങ്ങിയ ആറുപേരിൽ മൂന്നു പേരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ ശിവഗിരി കാരിപറമ്പത്ത് മിനി എന്ന സിന്ധു(45), മകൾ…
കനാൽ സിറ്റി യാഥാർഥ്യമാകും
കോഴിക്കോടിന് ലഭിച്ചത് പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിഹിതമെന്ന് മന്ത്രി മുഹമ്മദ് റിയാസ് സാഹിത്യ നഗരത്തിലെ പാട്ടൊലികൾക്ക് പുത്തൻ ഉണർന്ന് പകർന്ന് നവീകരിച്ച ടൗൺ…

