പട്ടികജാതി ഉദ്യോഗാര്‍ഥികൾക്ക് പരിശീലനം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം എന്നീ പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതികള്‍ പ്രകാരം ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍ – 0495 2370379, 2370657.

Leave a Reply

Your email address will not be published. Required fields are marked *