കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ. ഐടിഐയില്‍ നടന്നു. 66 കമ്പനികളും 628 ഉദ്യോഗാര്‍ത്ഥികളും ജോബ് ഫെയറില്‍ പങ്കെടുത്തു. 300 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 106 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. കോഴിക്കോട് കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി ദിവാകരന് മേള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി പി നിഖില്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ പി വാസുദേവന്‍, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് അനില്‍ കുമാര്‍ എസ് വി, എംപ്ലോയ്മെന്റ് ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ഷീന പി, ട്രെയിനിംഗ് ഓഫീസര്‍ അബ്ദുള്‍ ഹമീദ് എന്‍ കെ, ഐടിഐ പ്രിന്‍സിപ്പൽ എം.എ ബാലകൃഷ്ണന്, വനിത ഗവ. ഐടിഐ പ്രിന്‍സിപ്പൽ ഷാജു കെ പി, വൈസ് പ്രിന്‍സിപ്പൽ സുധീര്‍ എ ജി, പിടിഎ പ്രസിഡൻ്റ് സതീഷ് കെ പി, സ്റ്റാഫ് സെക്രട്ടറി ഗിരീഷ് കുമാർ ടി എ എന്നിവര്‍ സംസാരിച്ചു.
Related Posts
പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കോഴിക്കോട്: പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍: 420/25) ഏപ്രില്‍ 18ന് ഉച്ചക്ക് 1.30 മുതല്‍ 3.20 വരെ…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 749/2024) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ഡി/സിവില്‍ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. റാങ്ക്…

