കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് മായനാടിലെ ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നതിനായി സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എട്ടാംക്ലാസ് പാസായിരിക്കണം. പരമാവധി പ്രായം 50. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മായനാട്ടെ ഗവ. ഭിന്നശേഷി സദനത്തിൽ എത്തണം. ഈ തസ്തികയില്‍ സ്ത്രീകളെ പരിഗണിക്കുന്നതല്ല. ഫോണ്‍: 0495-2355698.

