കോഴിക്കോട്: കേരള ഖാദിഗ്രാമ വ്യവസായ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഖാദി ഓണം മേള 2024 ന് ജില്ലയിൽ തുടക്കമായി.
കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപം കേരള സർക്കാരിൻ്റെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് ആദ്യവിൽപനയും സമ്മാനപദ്ധതിയുടെ ആദ്യകൂപ്പൺ വിതരണ ഉദ്ഘാടനവും നിർവഹിച്ചു.
കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപം, വടകര പഴയ ബസ് സ്റ്റാന്റ് ബിൽഡിംഗ്, ബാലുശ്ശേരി അറപ്പിടിക, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ബോർഡിന്റെ ഷോറൂമുകളിൽ സെപ്റ്റംബർ 14 വരെ ഖാദി വസ്ത്രങ്ങൾക്ക് 30% വിലക്കിഴിവ് ലഭിക്കും. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ ബാങ്ക് ജീവനക്കർക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് പർച്ചേസിനുള്ള സൗകര്യവും ഖാദി ഗ്രാമവ്യവസായ ബോർഡിൻ്റെ അംഗീകൃത ഷോറൂമുകളിൽ അനുവദിച്ചിട്ടുണ്ട്. മേള സെപ്റ്റംബർ 14 വരെയുണ്ട്. പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും രാവിലെ 9 മുതൽ വൈകിട്ട് 8.30 വരെ ഖാദി ബോർഡിൻ്റെ ഷോറുമുകൾ പ്രവർത്തിക്കും.
ഉദ്ഘാടന പരിപാടിയിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എസ് കെ അബൂബക്കർ, ലീഡ് ബാങ്ക് മാനേജർ ജ്യോതിഷ്, ഖാദി ബോർഡ് മെമ്പർ എസ് ശിവരാമൻ, പ്രോജക്ട് ഓഫിസർ ജിഷ കെ, ഖാദി സർവ്വോദയ സംഘം പ്രതിനിധികളായ വിശ്വൻ, യു രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവർ സംസാരിച്ചു.
ഖാദി ഓണം മേള തുടങ്ങി

