കോഴിക്കോട്: നല്ലളം ഉറൂബ് ലൈബ്രറി & റീഡിംഗ് റൂം സംഘടിപ്പിച്ച ‘ഉറൂബ് ഓർമ 2024’ യുടെയും നാടക ശിൽപശാലയുടെയും സമാപന സമ്മേളനം
വി കെ സി കൾചറൽ സെൻ്റർ ഓഡിറ്റോറിയത്തിൽ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. വിവിധ കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥ്കൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു.
നാടക ശിൽപശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. ക്യാമ്പ് പരിശീലകനും നാടക കലാകാരനുമായ ബാലകൃഷ്ണൻ പിടിക്കപ്പുറത്ത്, ഉറൂബ് ഡിജിറ്റൽ ബുള്ളറ്റിൻ കരിയർ കോർണർ കോളമിസ്റ്റ് എ ടി അശ്വതി എന്നിവരെ ആദരിച്ചു. പ്രസിഡൻ്റ് ടി ഹർഷാദ് അധ്യക്ഷത വഹിച്ചു. എം ജയരാജൻ, കത്തലാട്ട് പ്രകാശൻ, എ സലിം, പി എം കെ സുബൈർ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. എം അബ്ദുറഹിമാൻ സ്വാഗതവും ജയപ്രകാശൻ ആലക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് ശിൽപശാലയിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച സൂത്രധാരൻ’ ലഘു നാടകം അരങ്ങേറി.


