ചിത്രരചനാ മത്സരം

കോഴിക്കോട്: സിയസ്കൊ ബാലജനസഖ്യവും വനിതാവേദിയും സംയുക്തമായി സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം നടത്തി.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായിരുന്നു മത്സരം.
ചിത്രരചനാ മത്സരത്തിൽ 150 ൽ അധികം കുട്ടികൾ പങ്കെടുത്തു. സാഹിത്യകാരൻ എസ് എ ഖുദ്സി ഉദ്ഘാടനം ചെയ്തു. ബാലജനസഖ്യം പ്രസിഡൻ്റ് ആയിഷ തൻഹ അധ്യക്ഷത വഹിച്ചു.
സിയസ്കൊ വൈസ് പ്രസിഡൻ്റ്  കെ നൗഷാദലി മുഖ്യ പ്രഭാഷണം നടത്തി .
ജനറൽ സെക്രട്ടറി മൂർപ്പാള വീട്ടിൽ ഫസൽ റഹ്മാൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

സിയസ്കൊ വൈസ് പ്രസിഡൻ്റ് എസ് എം സാലിഹ്, സെക്രട്ടറി സി പി എം സഈദ് അഹമ്മദ്,
വനിതാവേദി – ബാലവേദി കോ‌-ഓർഡിനേറ്റർ സന്നാഫ്
പാലക്കണ്ടി ,
വനിതാ വേദി പ്രസിഡൻ്റ് ബ്രസീലിയ ശംസുദ്ദീൻ, സെക്രട്ടറി സാബീറ മേലേക്കണ്ടി,
ആദം കാതിരിയത്ത് എന്നിവർ സംസാരിച്ചു.
ലൈബ്രറി ജോ. സെക്രട്ടറി പി എൻ വലീദ് സ്വാഗതവും വനിതാ വേദി ട്രഷറർ കെ എം വഹീദ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *