കോഴിക്കോട്: വയനാട്ടിലെ പ്രളയദുരിത ബാധിതർക്കായി നടപ്പിലാക്കുന്ന
പുനരധിവാസ പദ്ധതിയ്ക്ക്
ലയൺസ് ക്ലബ്ബ് ഇൻ്റർ നാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318 5 കോടി നൽകാൻ തീരുമാനിച്ചു.
സംസ്ഥാന സർക്കാറുമായി കൈകോർത്താണ് പുനരധിവാസ – സന്നദ്ധ പ്രവർത്തനങ്ങൾക്കായി തുക ചെലവഴിക്കുകയെന്ന്
ലയൺസ് 318 ഇ ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രനും മൾട്ടിപ്പിൾ കൗൺസിൽ
ചെയർമാൻ ബി അജയകുമാറും അറിയിച്ചു. നാടിൻ്റ നാനാ ഭാഗങ്ങളിൽ നിന്നും സഹായ പ്രവാഹം തുടങ്ങിക്കഴിഞ്ഞു. അതിനൊപ്പം സേവനത്തിൻ്റെയും മാനവ സ്നേഹത്തിൻ്റെയും പ്രതീകമായ ലയൺസ് ക്ലബും ചേരുകയാണെന്ന്
ലയൺസ് 318 ഇ ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ അറിയിച്ചു
വയനാട് ദുരന്തം: ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ 5 കോടി നൽകും

