വ്യാപാരി സമിതി ഭാരവാഹികൾ വിലങ്ങാട് ദുരന്തഭൂമിയിലെത്തി

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന, ജില്ലാ ഭാരവാഹികൾ വിലങ്ങാട് ദുരന്തഭൂമി സന്ദർശിച്ചു.

വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന കടകളും ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പും സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, സി കെ വിജയൻ, ഗഫൂർ രാജധാനി, സി ബാലൻ, എം എം ബാബു, സുരേഷ്‌ബാബു എന്നിവർ സന്ദർശിച്ചു.

ഉരുൾപൊട്ടലിൽ തകർന്ന കടകൾക്കും, വെള്ളവും ചെളിയും കയറി വിൽപന സാധനങ്ങൾ നശിച്ചവർക്കും അടിയന്തര ധനസഹായം നൽകണമെന്ന് സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വീടുകളും കടകളും കൃഷിഭൂമിയും ഉൾപ്പെടെ തകർന്ന് ഭീകരമായ ദുരന്തമാണ് വിലങ്ങാട്ട് ഉണ്ടായത്. ഉപജീവന മാർഗം നഷ്‌ടപ്പെട്ട് പകച്ചു നിൽക്കുന്നവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *