ചാലിയം പോര്‍ച്ചുഗീസ് കോട്ടയുടെ ഡിജിറ്റല്‍ പുനഃസൃഷ്ടിക്കായി സ്‌പോണ്‍സര്‍ഷിപ്പ്

കോഴിക്കോട്: ചാലിയം പോര്‍ച്ചുഗീസ് കോട്ടയുടെ ഡിജിറ്റല്‍ പുനഃസൃഷ്ടി നടത്താൻ കോഴിക്കോട് ഡിടിപിസി  തീരുമാനിച്ചു.  ആഗ്മെന്റഡ് റിയാലിറ്റി (AR), 3D മോഡലിംഗ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ  ചരിത്രപ്രധാനമായ  കോട്ടയെ ഡിജിറ്റല്‍ വഴിയില്‍ പുനരുജ്ജീവിപ്പിക്കുക, സന്ദര്‍ശകര്‍ക്കും ചരിത്രപ്രേമികൾക്കും സമ്പൂര്‍ണമായ ഒരു അനുഭവം നല്‍കുക എന്നതാണ്  പ്രധാന ഉദ്ദേശ്യം. ഇതിലൂടെ കോട്ടയുടെ പാരമ്പര്യം സംരക്ഷിക്കുകയും പുത്തന്‍ അനുഭവത്തിലൂടെ പൊതുജനങ്ങളിലേക്കുള്ള ദൃശ്യപ്രദര്‍ശനം നല്‍കുകയും ചെയ്യാം.

പദ്ധതിയുടെ ഭാഗമാകാന്‍ 
ആഗ്രഹിക്കുന്ന വ്യക്തികള്‍/കമ്പനികള്‍/ഏജന്‍സികള്‍ എന്നിവരില്‍ നിന്നും   ഡിടിപിസി നേരിട്ട്  സ്‌പോണ്‍സര്‍ഷിപ്പ് ക്ഷണിച്ചു. ഈ സാങ്കേതിക വിദ്യയിലൂടെ ചരിത്ര  പുനഃസൃഷ്ടി, 3D മോഡലുകള്‍, വാക്ക്ത്രൂ അനുഭവം, എന്റര്‍ടെയിന്മെന്റ് വീഡിയോ എന്നിവ ഉള്‍പ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0495-2720012, വെബ്സൈറ്റ്: www.dtpckozhikode.com.

Leave a Reply

Your email address will not be published. Required fields are marked *