കോഴിക്കോട്: ഡിസംബര്‍ 27, 28, 29 തിയതികൡ നടക്കുന്ന നാലാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ജലകായിക മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കണ്‍ട്രി ബോട്ട് റേസ് (നാടന്‍ വള്ളങ്ങളുടെ മത്സരം), ട്രഷര്‍ ഹണ്ട്, ചൂണ്ടയിടല്‍, വലവീശല്‍ തുടങ്ങിയ മത്സരങ്ങളുടെ രജിസ്ട്രേഷനാണ് ആരംഭിച്ചത്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസില്‍ (ബേപ്പൂര്‍) ആണ് അപേക്ഷ നല്‍കേണ്ടത്.
അപേക്ഷകള്‍ ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 9656011630.

