കാലിക്കറ്റ് ഹാഫ് മാരത്തോൺ ഫെബ്രുവരി 8-ന് കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്:
ഐഐഎം കോഴിക്കോട് (IIM Kozhikode) വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന 16-ാമത് ഐഐഎം കോഴിക്കോട് കാലിക്കറ്റ് ഹാഫ് മാരത്തോൺ (CHM)  ഫെബ്രുവരി 8-ന് ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ നടക്കും.

2026 ലെ മാരത്തോൺ “റൺ ടു റിമംബർ – അൽസൈമേഴ്‌സ് & ഡിമെൻഷ്യ അവബോധം” എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്. ബൗദ്ധികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം, അൽസൈമേഴ്‌സ് രോഗം, ഡിമെൻഷ്യ, പരിചാരകർ നേരിടുന്ന വെല്ലുവിളികൾ, സമൂഹപിന്തുണയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

താഴെപ്പറയുന്ന വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും; ഫ്ലാഗ്-ഓഫ് സമയവും സ്ഥലവും:

·21 കിലോമീറ്റർ ഹാഫ് മാരത്തോൺ (ടൈംഡ്): രാവിലെ 5.30
ഫ്ലാഗ്-ഓഫ്: കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ

· 10 കിലോമീറ്റർ റൺ (ടൈംഡ്): രാവിലെ 6.00
ഫ്ലാഗ്-ഓഫ്: കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ

·3 കിലോമീറ്റർ ഡ്രീം റൺ (നോൺ-ടൈംഡ്): രാവിലെ 7.00 ഫ്ലാഗ്-ഓഫ്: കോഴിക്കോട് ബീച്ചിലെ സ്കൈലൈൻ ബിൽഡിംഗിന് സമീപം

പ്രശസ്ത ഇന്ത്യൻ മിഡിൽ ഡിസ്റ്റൻസ് ഓട്ടക്കാരനും ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും നിലവിലെ ദേശീയ റെക്കോഡ് ഉടമയുമായ ജിൻസൺ ജോൺസൺ കാലിക്കറ്റ് ഹാഫ് മാരത്തോണിന്റെ ഫ്ലാഗ്-ഓഫ് നിർവഹിക്കും.

മത്സരദിവസം രാവിലെ 5.00 മണിവരെ പരിമിതമായ ഓൺ-സ്പോട്ട് രജിസ്ട്രേഷനുകൾ  ലഭ്യതയ്ക്ക് വിധേയമായി ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

16-ാം വർഷത്തിലേക്ക് കടക്കുന്ന കാലിക്കറ്റ് ഹാഫ് മാരത്തോൺ, പ്രൊഫഷണൽ സംഘാടനം, ഉൾക്കൊള്ളൽ, ശക്തമായ സാമൂഹിക ലക്ഷ്യം എന്നിവകൊണ്ട് ഉത്തരകേരളത്തിലെ പ്രധാന സിവിക്-കായിക വേദിയായി വളർന്നിട്ടുണ്ട്. കായികമികവും സാമൂഹികബോധവും ഒരുമിപ്പിക്കുന്ന ഈ പരിപാടി എല്ലാ തലമുറകളെയും സ്പർശിക്കുന്ന ഒരു പ്രസക്തമായ ദൗത്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കും സന്ദർശിക്കുക: www.calicutmarathon.in

Leave a Reply

Your email address will not be published. Required fields are marked *