സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി

കോഴിക്കോട്: കുസാറ്റ് കാമ്പസിലുണ്ടായ ദുരന്തത്തിൽ മരിച്ച വിദ്യാർഥി സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി കോഴിക്കോട് താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്.

കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് നവകേരള സദസിനായി പ്രത്യേകം തയാറാക്കിയ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താമരശേരിയിൽ എത്തിയത്. സാറയുടെ സംസ്കാരം നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *