ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തൻകാവ് പ്രദേശത്തുകാരുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന്
വ്യാപാരി വ്യവസായി സമിതി കരിയാത്തൻകാവ് യൂണിറ്റ് ആവശ്യപ്പെട്ടു.
ധാരാളം ആളുകൾ തിങ്ങി പ്പാർക്കുന്ന ഇവിടുത്തുകാ
ർക്ക് ഉണ്ണികുളം പഞ്ചായത്തിലോ നന്മണ്ടയിലോ വട്ടോളിയിലോ എത്തണമെങ്കിൽ കിലോമീറ്റർ താണ്ടണം. വർഷങ്ങൾക്ക് മുമ്പാണ്ടായിരുന്ന ബാലുശ്ശേരി – കരിയാത്തൻ കാവ് വഴി ഓടിയ രണ്ട് കബസ്സുകളുടെ ഓട്ടം നിലച്ച
തോടു കൂടി ഓട്ടോറിക്ഷയെ ശരണം പ്രാപിക്കേണ്ട ഗതികേടിലാണ്. ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും യാത്രാ ദുരിതം നേ
രിടുന്നു. നിരവധി പരാതികൾ ഇത് സംബന്ധിച്ച് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കോഴിക്കോട്ടു നിന്ന് വരുന്ന ബസ്സുകളിൽ ചിലത് നന്മണ്ട – കരിയാത്തൻകാവ് – വട്ടോളി വഴി ബാലുശ്ശേരിക്ക് തിരിച്ചു വിട്ടാൽ ധാരാളം യാത്രക്കാർക്ക് അനുഗ്രഹമാകും.
യൂണിറ്റ് രൂപീകരണ കൺവെൻഷൻ മാസ്റ്റേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ സമിതി ജില്ലാ ജോ. സെക്രട്ടറി പി ആർ രഘൂത്തമൻ ഉദ്ഘടനം ചെയ്തു ബാലുശ്ശേരി ഏരിയ പ്രസിഡന്റ് സി എം സന്തോഷ് അധ്യക്ഷനായി .
ഇ സി മൊയ്‌തീൻകോയ, സി അബ്ദുറഹിമാൻ, ഗീത, കെ കെ നൗഷാദ്, ഇ അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ ബിന്ദു പ്രസിഡന്റ്, അബ്ദുറഹിമാൻ വൈസ് പ്രസിഡന്റ്, ഇ അഷ്‌റഫ് സെക്രട്ടറി, കെ കെ നളിനി ജോ. സെക്രട്ടറി, കെ കെ നൗഷാദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

