ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം: അന്വേഷി

കോഴിക്കോട്: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ  യുവ ഡോക്ടറെ  പീഡിപ്പിച്ചുകൊന്ന കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും ഈ ആവശ്യമുന്നയിച്ച് ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് ‘അന്വേഷി’ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രസിഡന്റ് കെ അജിതയും സെക്രട്ടറി പി ശ്രീജയും പ്രസ്താവനയിൽ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്കുമുമ്പ്  യുവതിയായ  ഡോക്ടർക്കുനേരെ നടന്ന അതിക്രൂരമായ ബലാൽസംഗവും കൊലപാതകവും അത് മൂടി വെക്കാൻ കോളേജ് അധികൃതർ നടത്തിയ ഹീനശ്രമങ്ങളും എല്ലാം
രാജ്യത്തെ മുഴുവൻ ഡോക്ടർ സമൂഹത്തെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ഇളക്കി മറി ച്ചിരിക്കയാണ്. ഈ അതി ദാരുണമായ ക്രൂരകൃത്യം 2012 ഡിസംബർ 16 ന് ഡൽഹിയിൽ നടന്ന ‘നിർഭയ’ സംഭവത്തെ
ഓർമപ്പെടുത്തുന്നു. കുറ്റകൃത്യത്തിന് കാരണക്കാരായ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പ്രതികൾക്കു മാതൃകപരമായ ശിക്ഷ നൽകണമെന്നും അന്വേഷി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *