കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡി.സി.ഐ.പി) 2026 മാര്‍ച്ച്-ജൂണ്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതിലൂടെ അവസരം ലഭിക്കും.
2015ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തി രണ്ടാമത്തെ ബാച്ചാണ് മാര്‍ച്ചില്‍ ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ www.dcip.co.in സന്ദര്‍ശിച്ച് നിര്‍ദിഷ്ട ഫോമില്‍ ഫെബ്രുവരി ഇരുപതിനകം അപേക്ഷ സമര്‍പ്പിക്കണം. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. സ്‌റ്റൈപ്പന്റ് ഉണ്ടാകില്ല. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9847764000, 0495-2370200 നമ്പറുകളില്‍ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.

