കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പി.എം.എ.വൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി നാളെ (മെയ് 14) കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ ഭവനപദ്ധതി ഓംബുഡ്സ്മാന്‍ വി. പി. സുകുമാരന്‍ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മുതല്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഉണ്ടായിരിക്കും. പി.എം.എ.വൈ ഗുണഭോക്താക്കള്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം.

