പ്രതിഷേധിക്കാൻ യുഡിഎഫ്‌ തീരുമാനിച്ചിട്ടില്ലെന്ന് ചെന്നിത്തല

കോഴിക്കോട്‌: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. യൂത്ത്‌ കോൺഗ്രസുകാർ നടത്തിയത്‌ സംഘടിതമായ പ്രതിഷേധമല്ല. പാർടി അങ്ങനെ തീരമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാലക്കാട്‌ കോൺഗ്രസ്‌ നേതാവ്‌ എ വി ഗോപിനാഥ്‌ നവകേരള സദസ്സിൽ പങ്കെടുത്താലും പ്രശ്‌നമില്ല. അദ്ദേഹം കോൺഗ്രസുമായി അകന്നു കഴിയുന്ന നേതാവാണ്‌. പരിപാടിക്ക്‌ യുഡിഎഫ്‌ ഭരിക്കുന്ന തദ്ദേശ സ്ഥാപന പ്രതിനിധികൾ പണം നൽകില്ല. അങ്ങനെ തീരുമാനമെടുത്തവർ തിരുത്തും.

കലിക്കറ്റ്‌ സർവകലശാല സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കാൻ യുഡിഎഫ്‌ പ്രതിനിധികളാരും ഗവർണർക്ക്‌ ശുപാർശ നൽകിയിട്ടില്ല. എങ്ങനെ തെരഞ്ഞെടുത്തു എന്ന്‌ അറിയില്ല. കേരള ബാങ്കിൽ മുസ്ലിംലീഗ്‌ പ്രതിനിധിയെ നിയമിച്ചതിൽ തെറ്റില്ല. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ വിവിധ ബോർഡുകളിൽ എൽഡിഎഫ്‌ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്‌. യുഡിഎഫിൽ ചർച്ച ചെയ്‌തിട്ടില്ല തീരുമാനമെടുത്തത്‌. അടുത്ത യുഡിഎഫ്‌ യോഗം ഇക്കാര്യം ചർച്ച ചെയ്യും. വ്യാഴാഴ്‌ച നടക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ എംപി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *