മന്ത്രി മുഹമ്മദ് റിയാസിൻ്റെ ദേശീയപാത സന്ദർശനം നാളെ


കോഴിക്കോട്: ദേശീയപാത 66 ലെ പുരോഗതി വിലയിരുത്താനായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ദേശീയപാത 66 ൽ സന്ദർശനം നടത്തുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലൂടെ കടന്നു പോകുന്ന എൻ എച്ച് 66 ലാണ് മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുക. ദേശീയപാത അധികൃതരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും.

തിങ്കളാഴ്ച രാവിലെ 8.45 ന് കോഴിക്കോട് തൊണ്ടയാട് ഫ്ലൈ ഓവർ സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് 9.45 ന് മലപ്പുറം ജില്ലയിലെ പാണമ്പ്ര വളവ്, 10.15 ന് കൂരിയാട് ജംഗ്ഷൻ, 10.45ന് പാലച്ചിറമാട് വളവ്, 11.30 ന് വട്ടപ്പാറ വളവ്, 12.20 കുറ്റിപ്പുറം പാലം, ഉച്ചയ്ക്ക് ഒരു മണിക്ക് ചമ്രവട്ടം ജംഗ്ഷൻ, വൈകിട്ട് മൂന്നിന് തൃശൂർ ജില്ലയിലെ കാപ്പിരിക്കാട്, 3.35ന് ചാവക്കാട് ബൈപ്പാസ് , 4.15 ന് വാടാനപ്പള്ളി ബൈപ്പാസ് , 4 .40 ന് തളിക്കുളം ബൈപ്പാസ് , 5.15 എസ് എൽ പുരം, 5.45 കൊടുങ്ങല്ലൂർ ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദർശനം. ഓരോ ജില്ലയിലെയും പ്രധാന കേന്ദ്രങ്ങളിൽ മന്ത്രി മാധ്യമങ്ങളെയും കാണും.

Leave a Reply

Your email address will not be published. Required fields are marked *