‹

വടകരയിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ ചാടി മരിച്ച നിലയിൽ


കോഴിക്കോട്: വടകര തിരുവള്ളൂരിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ ചാടി മരിച്ചനിലയിൽ. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ത ലക്ഷ്മി (32) മക്കളായ 6 വയസുകാരൻ കശ്യപ്, 6 മാസം പ്രായമായ വൈഭവ് എന്നിവരാണ് മരിച്ചത്.
ക്ഷേത്ര ശാന്തിക്കാരനായ ഭർത്താവ് നിധീഷ് ഉച്ചക്ക് 12 ഓടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ഇദ്ദേഹത്തിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി കിണറ്റിലിറങ്ങി ഇളയ കുട്ടിയെ പുറത്തെടുത്ത് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന അനന്തലക്ഷ്മിയുടെയും മൂത്തകുട്ടി കശ്യപിന്റയും മൃതദേഹം പുറത്തെടുത്തു. കുട്ടിയെ ദേഹത്ത് കെട്ടിയ നിലയിലായിരുന്നു.
ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര താഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000