ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി

കോഴിക്കോട്: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുളള സംഭാവനയായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വക ഒന്നരക്കോടി രൂപയുടെ ചെക്കും, ബോര്‍ഡിലെ ജീവനക്കാരുടെ വക 1,70,000 രൂപയുടെ ചെക്കും തൊഴിൽ മന്ത്രി  വി ശിവന്‍കുട്ടിയ്ക്ക് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ കൈമാറി.   ബോര്‍ഡ് ചീഫ്  എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് പി മനോഹര്‍ സന്നിഹിതനായി.

Leave a Reply

Your email address will not be published. Required fields are marked *