കിർടാഡ്സിലെ പരിശീലന പരിപാടികളിൽ മന്ത്രി ഒ ആർ കേളു പങ്കെടുക്കും

കോഴിക്കോട്: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പായ കിർടാഡ്സിന്റെ പരിശീലന പരിപാടി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ചേവായൂരിലെ കിർടാഡ്സ് ക്യാമ്പസിൽ ഫെബ്രുവരി 22 ന് ഉച്ചക്ക് 12 ന് സന്ദർശിക്കും.

പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗ ജനതയുമായി മന്ത്രി സംവദിക്കും. വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. വകുപ്പ് തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്യും.

കിർടാഡ്സ് പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  ഫെബ്രുവരി 17 മുതല്‍ ഇരവാലന്‍ ഗോത്രജനതയുടെ പാരമ്പര്യ കലാ പഠന കളരി, പട്ടികവര്‍ഗ ജനസമൂഹങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കുള്ള സാഹിത്യ ക്യാമ്പ്, സാമൂഹിക-സാമ്പത്തിക ഭദ്രതയ്ക്ക് തദ്ദേശീയ ഭക്ഷ്യ പാരമ്പര്യത്തെ
പ്രയോജനപ്പെടുത്തുന്നതിന് പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്കുള്ള പരിശീലനം എന്നിവ കിർടാഡ്സ് ക്യാമ്പസില്‍ നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *