ന്യൂനപക്ഷങ്ങളോട് ഇടതുപക്ഷം നേരിട്ട് ഇടപഴകണം: സെമിനാർ

കോഴിക്കോട്: സാമുദായിക സംഘടനകളെയും അവയുടെ നേതൃത്വങ്ങളെയും മറികടന്ന് ന്യൂനപക്ഷങ്ങളെ മനസ്സിലാക്കാനും അവരുമായി ഇടപെടാനും ഇടതുപക്ഷം ശ്രദ്ധിക്കണമെന്ന് ദേശീയ മാനവിക വേദി സംഘടിപ്പിച്ച സെമിനാറിൽ നിർദേശമുയർന്നു. ദേശീയ മാനവിക വേദിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘ന്യൂനപക്ഷങ്ങളും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും’ എന്ന വിഷയത്തിലായിരുന്നു കോഴിക്കോട് ടൗൺഹാളിൽ സെമിനാർ നടന്നത്.

കേരളത്തിലെ മുസ്ലിംകൾ സാമുദായിക സംഘടനകളുടെ വിധിവിലക്കുകൾ അനുസരിച്ചല്ല  ജീവിതം നയിക്കുന്നതെന്ന് അവരുടെ  മുന്നേറ്റം വ്യക്തമാക്കുന്നുവെന്ന്  ചലച്ചിത്രകാരൻ പി ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.  സഭകളുടെ മൂലധന താല്പര്യവുമായി ഒത്തു പോകുന്നതല്ല ക്രിസ്തുമത വിശ്വാസികളുടെ ജീവിതമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത നിയമജ്ഞൻ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

ഡോ. ഫസൽ ഗഫൂർ, കെ ഇ എൻ കുഞ്ഞഹമ്മദ് എന്നിവരും സംസാരിച്ചു, ഡോ. ഖദീജ മുംതാസ് മോഡറേറ്ററായി. സി വി ബഷീർ സ്വാഗതവും ഇ വി ഹസീന നന്ദിയും പറഞ്ഞു.

പൗരത്വ പ്രശ്നം പ്രതിപാദ്യവിഷയമായ ‘പരദേശി‘ സിനിമയുടെ പ്രദർശനവുമുണ്ടായി. മധു ജനാർദനൻ അവതരണഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *