കോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പെൻഷൻ അനുവദിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത് നേടിയെടുക്കുന്നതിന്റെ മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ച് മാർച്ചി തിരുവനന്തപുരത്ത് ദേശീയ കൺവൻഷൻ നടത്താനും യോഗം തീരുമാനിച്ചു.
അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫോറം സംസ്ഥാന പ്രസിഡന്റ് എ.മാധവൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി അബ്ദുറഹിമാൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ആദ്യത്തെ ആഴ്ച വിതരണം ചെയ്യുക , ആശ്രിത പെൻഷൻ നിയമാവലി പ്രകാരം നിലവിലുള്ള പെൻഷന്റെ പകുതി നൽകുക, പെൻഷൻ കൂടിശ്ശിക വിതരണം ചെയ്യുക , പകുതി പെൻഷൻ ലഭിക്കുന്നവർക്ക് ഫുൾ പെൻഷനാക്കുക ,കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുക, പെൻഷൻ കമ്മിറ്റി അടിയന്തരമായി വിളിച്ച് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

