ധനസഹായം: ആചാരസ്ഥാനികര്‍/കോലധാരികള്‍ ഓഫീസിൽ വരണം

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴില്‍ വരുന്ന ആചാരസ്ഥാനികരുടെയും കോലധാരികളുടെയും 2023 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള പ്രതിമാസ ധനസഹായം വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ്‌റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്തംബര്‍ അഞ്ചിനകം നേരിൽ വരണം. ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *