കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, പിഎംഎവൈ ഭവന പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജൂലായ് 15ന് കോഴിക്കോട് ജില്ല എംജിഎന്‍ആര്‍ഇജിഎസ്, പിഎംഎവൈ ഭവന പദ്ധതി ഓംബുഡ്സ്മാന്‍ വി പി സുകുമാരന്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മുതല്‍ സിറ്റിംഗ് ഉണ്ടായിരിക്കും.
പിഎംഎവൈ ഗുണഭോക്താക്കള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം.

