കോഴിക്കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ ഭവന പദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ ഓംബുഡ്സ്മാന് വി പി സുകുമാരന്‍ ഏപ്രില്‍ 22ന് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 24ന് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും രാവിലെ 11 മുതല്‍ സിറ്റിങ് നടത്തും. പി.എം.എ.വൈ ഗുണഭോക്താക്കള്‍, എം.ജി.എന്‍.ആര്.ഇ.ജി.എസ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കാം. ഫോണ്‍: 9495354042.

