കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി
ഓംബുഡ്സ്മാൻ വി പി സുകുമാരൻ സിറ്റിംഗ് നടത്തുന്നു.
മെയ് 27ന് രാവിലെ 11ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ്
പ്രത്യേക സിറ്റിംഗ്. പിഎംഎവൈ ഗുണഭോക്താക്കൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്ക് നേരിട്ട് പരാതികൾ നൽകാം.

