കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ ആഭിമുഖ്യത്തിൽ നവംബർ 24, 25 തിയ്യതികളിൽ ഫാക്റ്റ് ചെക്ക് വർക് ഷോപ്പ് നടത്തുന്നു. ചെയർ ഹാളിൽ നടക്കുന്ന ശിൽപശാലയിൽ വ്യാജ വാർത്തകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ കണ്ടെത്തുന്നതിനെക്കുറിച്ച് വിദഗ്ധർ ക്ലാസെടുക്കും. ആവശ്യമുള്ളവർക്ക് താമസ സൗകര്യവും നൽകും . റജിസ്ട്രേഷന് 6282972276 ഫോണിൽ ബന്ധപ്പെടുക.

