മുട്ടക്കോഴി വിതരണം

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ധു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 560 ഗുണഭോക്താക്കൾക്കായി 10 കോഴികളെ വീതമാണ് വിതരണം ചെയ്യുന്നത്.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുരാജൻ പി, മെംബർമാരായ ഷിബില പി, സബീല നാടുവിലകത്ത് എന്നിവർ പങ്കെടുത്തു. വെറ്റിനറി ഡോക്ടർ മിഥുൻ സ്വാഗതവും വാർഡ് മെംബർ വെള്ളരിക്കൽ മുസ്തഫ നന്ദിയും പറഞ്ഞു.

ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *