കോഴിക്കോട്: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മോക്ക് ഡ്രിൽ നാളെ (11) നടക്കും. ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായാണ് സംസ്ഥാനതലത്തിൽ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഫറോക്ക് ഐഒസിഎൽ, ബേപ്പൂർ ഹാർബർ എന്നിവിടങ്ങളിൽ രാവിലെ എട്ടിന് തുടങ്ങുന്ന മോക്ഡ്രിൽ വിവിധ ഘട്ടങ്ങളിലായാണ് നടക്കുക.

