മുഖ്യമന്ത്രി നാളെ കോഴിക്കോട്ട്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 11 ന്
ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10.30 ന് കാലിക്കറ്റ് ടൗൺ സർവ വീസ് സഹകരണ ബാങ്ക് രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. തളിയിലെ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിലാണ് പരിപാടി.

ഉച്ചക്ക് 12 ന് കുറ്റിക്കാട്ടൂരിൽ ഉമ്പായി മൂസിക് അക്കാദമിയും കെട്ടിട നിർമ്മാണവും ഉദ്ഘാടനം ചെയ്യും. സിപിഐ എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. വൈകീട്ട് നാലിന് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് റാലി.

Leave a Reply

Your email address will not be published. Required fields are marked *